എഡിറ്റോറിയല് ബോര്ഡ്
സുഭദ്ര ( മലയാളം), ശ്രീജിത്ത് ( ഇംഗ്ലീഷ്),മുഹമ്മദ് റഷീദ്(അറബി)
ടെക്നിക്കല് സപ്പോര്ട്ട്: ഐ ടി കോര്ണര്
തെരുവു ബാല്യം
അങ്ങകലെ ഞാന്‍ കാണുന്നു
ഇന്നിവിടെയും കാണുന്നു
തെരുവിലെറിയപ്പെട്ട എന്‍ ബാല്യത്തെ
നീയറിയുന്ന പട്ടുടുപ്പും , പൊന്നും
പുസ്തകത്താളുകളും എനിക്കിവിടെ നിഷിദ്ധം
പകരം ഈ പിച്ച പാത്രവും പഴിയും പായാരവും എനിക്ക് സ്വന്തം
എന്‍ മണിമാളിക ഈ ഓടക്കരികില്‍
എന്‍ ഭക്ഷണമീ അഴുക്കു ചാലിലെ മാലിന്യം
നിന്നെ പോലെ, എന്നുടെ പ്രഭാതങ്ങള്‍ എന്നെ
വിദ്യാ ദേവിതന്‍ സ്തുതികള്‍ ശ്രവിക്കാന്‍ അനുവദിച്ചെങ്കില്‍
നീ അറിയുമോ എന്നുടെ പ്രഭാതങ്ങളില്‍ ഞാന്‍
ശ്രവിക്കുന്നത് ഭിക്ഷാടന മുദ്രാവാക്യങ്ങളാണ്
മാഫിയയുടെ ചാട്ടവാറടികളാണ്
ഇനി ഈ ജീവിതത്തില്‍ ഒരു പ്രാര്‍തഥന മാത്രം
ദൈവമേ ഇനി ഒരു ബാല്യ ത്തിനും
അവിടുത്തെ വിദ്യ നിരസിക്കപ്പെടാതിരിക്കട്ടെ
ലോകത്തിന്‍ വെളിച്ചം നഷ്ടമാവാതിരിക്കട്ടെ .
തയ്യാറാക്കിയത്,
അശ്വതി . കെ .എം. 9-എ
ഭൂമിയുടെ തേങ്ങല്‍
എങ്ങിനെ എന്‍ നേത്രങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവോ
അറിയില്ല എന്‍ മുന്നില്‍ ഒന്നും തെളിയുന്നില്ല
പകരം തെളിഞിടുന്നു ശോണിതത്തിന്‍ വികൃതരൂപം
ദാഹിച്ചു വലയുന്നു മാനവന്‍ അവന്‍ ദാഹം തീര്‍ക്കുന്നതോ
പെറ്റമ്മയാം ധരണിതന്‍ ശോണിതത്താല്‍
എവിടെ എന്‍ സുന്ദരിയാം പൃഥ്വി
എവിടെ അവള്‍ തന്‍ സന്താനങ്ങളാം വൃക്ഷ ലദാദികള്‍
ഹരിത വര്‍ണിനിയാം ഈ പരിസ്ഥിതി ചൂഷണത്തിനിരയായി
മാനവ ഹസ്തങ്ങളാല്‍
പഞ്ചഭൂതങ്ങളില്‍ ജലവും,ഭൂമിയും,ആകാശവും,
വായുവും മലിനമാക്കപ്പെട്ടു
എവിടെയും മാനവന്‍ തന്‍ കരങ്ങള്‍
വജ്രായുധം പോല്‍ നാശം വിതച്ചു നിന്നു
എന്നിട്ടും അവന്‍ ചിരിക്കുന്നു
ഒരു പരാക്രമിയെപ്പോല്‍
അപ്പോഴും കണ്ണുനീരി ന്റെ പു ഞ്ചിരിയുമായി
ഭൂമി പറഞ്ഞു
ഹേ മാനവാ നീ എന്റെമേല്‍ വീഴ് ത്തിയ
ശോണിതം നാളെ അശ്രുക്കളായി
നിന്റെ കണ്ണുകളിലൊഴുകും
നീ ചിന്തിച്ചു കൊള്‍ക, പ്രതീക്ഷിച്ചു കൊള്‍ക
അശ്വതി 9 A
No comments:
Post a Comment